Latest News
Loading...

അവധിക്കാലം ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് അമൃത


കോവിഡ് 19കാലത്ത് നിനച്ചിരിക്കാതെ നേരത്തെ വന്നുചേര്‍ന്ന അവധിക്കാലം കലാസൃഷ്ടി യില്‍ ഏര്‍പ്പെട്ട് ഉഷാറാക്കുകയാണ് പാലാ അല്‍ഫോന്‍സാ കോളജ് രണ്ടാം വര്‍ഷ ബി ഏസ് സി  ക്ലിനിക്കല്‍ ന്യൂ ട്രീഷന്‍ ആന്‍ഡ് ഡയലററിക്‌സ് വിദ്യാര്‍ഥിനിയായ അമൃത എസ് നായര്‍.ചിത്രരചനയിലും സംഗീത ത്തിലും മികവ്‌തെളിയിച്ച ഈ കലാകാരിയുടെ സ്‌പെഷൃല്‍ ഐററം ബോട്ടില്‍ ആര്‍ട്ടാണ്. 



ഫാബ്‌റിക്‌പെയിന്റ് ,ടിഷ്യൂ പേപ്പര്‍, ക്ലേ എന്നിവ ഉപയോഗിച്ച് പലതരത്തിലുള്ള കുപ്പി കളില്‍ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുക യാണ് ഈ കലാകാരി.ബോട്ടില്‍ ആര്‍ട്ടിനുപുറമെ കോഫിപെയിന്റിങ്ങിലും ഫ്‌ളവര്‍മേക്കിങ്ങിലും തല്‍പരയാണ്. ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ ക്കുമൊക്കെ ഗൃഹാരംഭത്തിനും പി റന്നാളിനുമൊക്കെ സമ്മാനമായി കൊടുക്കുന്നത് സ്വന്തം പെയിന്റിങ്ങുകളാണ്.



പുലിയന്നൂര്‍ തെക്കും മുറി പാലക്കല്‍ സനല്‍കുമാറിന്റയും ഷീജ സനല്‍കുമാറിന്റയും മകളായ ഈ ചിത്രകാരി ഒന്ന് രണ്ട് സംഗീത ആല്‍ബങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..