മലയാളികള്‍ക്കിടയില്‍ ട്രോളുകള്‍ക്കുള്ള സ്വാധീനം പറയാതെ വയ്യ . ഈ അടുത്തിടെ കണ്ട ചില ട്രോളുകള്‍ പറയാം ' കൊറോണ മൂലം കേരളത്തില്‍ മരണം 1 , മദ്യം കിട്ടാത്തത് മൂലം 6 ആരാണ് യഥാര്‍ത്ഥ വില്ലന്‍ ' വായിച്ചു ചിരിക്കാന്‍ നല്ല ട്രോളാണെങ്കിലും ഇത് ശുദ്ധ മണ്ടത്തരമെന്നു പറയാതെ വയ്യ . എങ്ങനെയെന്നല്ലേ ?, നമുക്ക് നോക്കാം.
ഒന്നാമത്, യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ഥിരമായ മദ്യപാനം കാരണമാണ് മേല്‍ പറഞ്ഞ നാല് മരണങ്ങളും ഉണ്ടായിരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മദ്യപാനം ഒരു തീവ്ര രോഗം എന്ന നിലയില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഈ നാല് പേരും മരിച്ചത്. കൃത്യമായ ചികിത്സാ ഉള്ള ഒന്നാണ് മദ്യസക്തി രോഗവും , മദ്യപാനം നിര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന വിഷമങ്ങളും. അതായതു, മദ്യം കിട്ടാതെ വന്നതുകൊണ്ട് മാത്രമല്ല ആ നാല് മരണങ്ങളും ഉണ്ടായിരിക്കുന്നത്, മറിച്ചു യത്സമയത്തുള്ള ചികിത്സാ കിട്ടാതിരുന്നതിനാലാണ്.
പൊതുവെ മദ്യപാനികള്‍ കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. നഷ്ടത്തിലോടുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളെയും, എന്തിനു നമ്മുടെ സംസ്ഥാന ഗവണ്‍മെന്റിനെ വരെ പിടിച്ചു നിര്‍ത്തുന്നവരാണ് നമ്മുടെ നാട്ടിലെ പാവം കുടിയന്മാര്‍. പെട്ടന്നൊരുനാള്‍ അവരുടെ കുടി മുട്ടുമ്പോള്‍ സമൂഹത്തിനു തിരിച്ചാവോരോട് എന്തെങ്കിലും ചെയ്യേണ്ടേ ?
എന്താടാ കൈ വിറക്കുന്നുണ്ടല്ലോ? ശെരിയാണ്, കൈ വിറയല്‍ , ഉറക്കക്കുറവ് , പെട്ടന്നു ദേഷ്യം വരുക എന്നിവയാണ് സ്ഥിര മദ്യപാനികള്‍ പെട്ടന്ന് കുടി നിര്‍ത്തുമ്പോള്‍ സാദാരനായി കണ്ടു വരുന്നു ലക്ഷണങ്ങള്‍. ചില ആളുകള്‍ക്കു ചുഴലി അഥവാ അപസ്മാരം, ഡെലീറിയം അഥവാ സ്ഥലകാല ബോധം ഇല്ലാത്ത പ്രവര്‍ത്തനം, സൈക്കോസിസ് അഥവാ യാഥാര്‍ഥ്യ ബോധം നഷ്ടമാകുന്ന അവസ്ഥ മുതലായ ഗുരുതര ലക്ഷണങ്ങളൂം ഉണ്ടാവാം. ആയതിനാല്‍ ലഖുവായ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടുന്നതാണ് നല്ലതു .
മദ്യപാന ആസ്‌കക്തി രോഗത്തിന്റെ തീവൃത അനുസരിച്ചാണ് ചികിത്സായും. നല്ലൊരു പങ്കു കേസുകളിലും ലിവര്‍ ഫങ്ക്ഷന് ടെസ്റ്റ് ഉള്‍പ്പടെയുള്ള ബ്ലഡ് ടെസ്റ്റുകള്‍ വേണ്ടി വന്നേക്കാം ( പേടിക്കണ്ട , ഒരു ഫുള്‍ ജവാന്റെ വില വരില്ല ഇവയ്ക്കു) . ലഖുവായുള്ള കേസുകള്‍ മിക്കവാറും ഒപിഡി ചികിത്സാ കൊണ്ട് മാറിയേക്കും. പക്ഷെ ഗുരുതരമായതോ, അല്ലെങ്കില്‍ ഗുരുതരമാവാന്‍ സാധ്യതയുള്ളതോ ആയ കേസുകള്‍ തീര്‍ച്ചയായും അഡ്മിറ്റ് ചെയ്യണം.
കുടിയന്മാരും മനുഷ്യരാണ്. ഒരു ശക്തമായ അസോസിയേഷന്‍ ഇല്ലാത്തതു കൊണ്ട്, സംഘടിക്കാത്തതു കൊണ്ട്, അവര്‍ ഇന്ന് നേരിടുന്ന ഈ ബുദ്ദിമുട്ടു നമ്മള്‍ കാണാതെ പോവരുത്. അവര്‍ക്കു വേണ്ട ചികിത്സാ വേണ്ട സമയത്തു നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മദ്യരഹിതമാവട്ടെ ഈ ലോക്കഡോണും, അതിനപ്പുറവും.
Dr. Cijo Alex MBBS, MD
Consultant Psychiatrist,
Navajyothi Deaddiction Clinic,
Believers Church Medical College Hospital,
Thiruvalla, Kerala
Dr. Anoopa Benny MBBS, MD
Consultant Psychiatrist,
Vimukthi Deaddiction Clinic,
General Hospital,
Pala, Kerala