സാനിറ്റൈസറും മാസ്‌കും ലഭ്യത കുറഞ്ഞതോടെ ഉല്‍പാദനം ആരംഭിച്ച് പൂഞ്ഞാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം. വിലക്കയറ്റവും ക്ഷാമവും നേരിട്ടതോടെയാണ് ഇവ നിര്‍മിക്കാന്‍ പിഎച്ച്‌സി തീരുമാനിച്ചത്. പി.സി ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉയര്‍ന്ന നിലവാരമുള്ള മാസ്‌കും സാനിറ്റൈസറുമാണ് ഇവിടെ നിര്‍മിക്കുന്നത്. കമ്പോളവിലയുടെ പത്തിലൊന്ന് വിലയ്ക്കാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഇത്തരം നടപടികള്‍ ആരംഭിക്കണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല മോഹനന്‍ അധ്യക്ഷയായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ ഷാജു സെബാസ്റ്റിയന്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.