കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തി ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പി.സി.ജോർജ് എം എൽ എ.ഇവരോടൊപ്പം തന്നെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലോക്ക്ഡൗൺ നടപടികൾ ഉറപ്പുവരുത്തുന്നതിനായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെയും പ്രസ്തുത ഇൻഷുറൻസ് പരിരക്ഷ പാക്കേജിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇതോടൊപ്പം തന്നെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്കും,മറ്റ് ആരോഗ്യ പ്രവർത്തകർക്കും ,ക്രമസമാധാന ചുമതല നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ ത്രീ ലയർ മാസ്കുകളും,സുരക്ഷാ കിറ്റുകളും അടിയന്തിരമായി എത്തിച്ച് നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായും പി.സി.ജോർജ് എം എൽ എ പറഞ്ഞു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY