പാലാ ജനറല്‍ ആശുപത്രിയിലും വിദേശത്ത് നിന്നെത്തിയ രോഗിചികിത്സ തേടാതെ മുങ്ങി. സൗദിയില്‍ നിന്നെത്തിയ ഒരാളാണ് ജലദോഷം അടക്കം രോഗങ്ങളോടെ ഇന്നലെ ചികിസ തേടിയെത്തിയത്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് മുന്‍പ് ഇന്ന് രാവിലെ ആശുപത്രിയില്‍ നിന്നും കടക്കുകയായിരുന്നു.
കുമളി സ്വദേശികളെന്നാണ് ഇയാള്‍ ആശുപത്രിയില്‍ വിവരം നല്‍കിയത്. രോഗബാധ സംബന്ധിച്ച് സംശയമുയര്‍ന്നതോടെ ആശുപത്രി അധികൃതര്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിച്ചു. എന്നാല്‍ ഇന്ന് രാവിലെ ഇയാളെ കാണാതാവുകയായിരുന്നു. ആരോഗ്യവകുപ്പിനെയും ഇടുക്കി ജില്ലാ ആരോഗ്യവിഭാഗത്തെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടുള്ളതായാണ് വിവരം.
ആശുപത്രിയില്‍ ഇയാള്‍ നല്‍കിയ അഡ്രസ് ശരിയാെേണയെന്നും സംശയമുയരുന്നുണ്ട്. സൗദിയില്‍ നിന്നും എത്തിയവര്‍ക്ക് രോഗബാധ സംശയിക്കുന്നില്ലെന്നും എങ്കിലും ആശങ്കകള്‍ ഒഴിവാക്കാനാണ് പരിശോധനകള്‍ക്ക് ശ്രമിക്കുന്നെതെന്നും സൂപ്രണ്ട് പറഞ്ഞു.
സ്വന്തം ജീവനൊപ്പം സമൂഹത്തിന്റെ സുരക്ഷിതത്വം കൂടി പരിഗണിച്ച് രോഗലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.