Latest News
Loading...

ഏഴ് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി


ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇന്ന് ഉച്ചക്ക് പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. വീട്ടുടമ കീഴേടത്ത് നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.


ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 6500 പാക്കറ്റ് ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഇവയ്ക്ക് ഏഴ് ലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവ കണ്ടെത്തിയത്.


എസ് ഐ.മാരായ അനുരാഗ്, ജോര്‍ജ്, ബേബി, കോണ്‍സ്റ്റബിള്‍മാരായ സോജി ഇമ്മാനുവല്‍ ജോജി, ശരണ്യാ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.