പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ സാമൂഹിക അടുക്കള പ്രവർത്തനം ആരംഭിച്ചു.
സെന്റ് ആന്റണീസ് എൽ പി സ്കൂളിലെ അടുക്കളയിലാണ് ഭക്ഷണം തയാറാക്കുന്നത്.
കുടുംബശ്രീ സി ഡി എസ് നേതൃതത്തിലാണ് ഉച്ചയൂണും കറികളും തയാറാക്കുന്നത്. രാവിലെ അടുക്കളയിലേയ്ക്ക് പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച ഭക്ഷ്യ പദാർത്ഥങ്ങൾ സി പി എം കോട്ടയം ജില്ലാ കമ്മറ്റിയംഗം ജോയി ജോർജ് കൈമാറി. വാഴക്കുല, തേങ്ങ തുടങ്ങിയവയാണ് അടുക്കളയിലേയ്ക്കെത്തിച്ചത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്നേഹാധനൻ, ടി.എൻ വിനോദ്, അനിൽകുമാർ , ബിന്ദു സുരേന്ദ്രൻ, അക്കൗണ്ടന്റ് ഷിനു ജോർജ്, സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വരും ദിവസങ്ങളിൽ ഭക്ഷണം വീടുകളിലെത്തിച്ചും പൊതികളായും നല്കും. ഭക്ഷണം ആവശ്യമുള്ളവർ രാവിലെ 9 മണിയ്ക്ക് മുൻപ് ബന്ധപ്പെടേണ്ട നമ്പർ : 9747493724, 8921370563. 8304024162