Latest News
Loading...

ഈരാറ്റുപേട്ടയിൽ ഇന്നലെ വിതരണം ചെയ്തത് 700 - ഓളം ഭക്ഷണ കിറ്റുകൾ


2 കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനം തുടങ്ങിയ ഈരാറ്റുപേട്ട നഗരസഭയിൽ ഉച്ചഭക്ഷണവും അത്താഴവുമായി വിതരണം ചെയ്തത് 700 -ഓളം പൊതികൾ. ശനിയാഴ്ച വൈകുന്നേരമാണ് രണ്ടാമത്തെ കിച്ചൺ ആരംഭിച്ചത്.

രണ്ടാം കിച്ചന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ v m സിറാജ് നിർവഹിച്ചു. സി പി ഐ എം ലോക്കൽ സെക്രട്ടറി കെ.എം ബഷീർ, പി.എം ഫൈസൽ, മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഇമാം വി.പി മുഹമ്മദ് സുബൈർ മൗലവി, പ്രസിഡന്റ് ഷഫീഖ്, പൊതുപ്രവർത്തകർ തുടങ്ങിയവർ സംബന്‌ധിച്ചു.


ആദ്യ കിച്ചണിൽ നിന്നും ഉച്ചയ്ക്കും വൈകുന്നേരവുമായി 520-ഓളം കിറ്റുകളും രണ്ടാമത്തെ കിച്ചണിൽ നിന്നും 150 - ഓളം കിറ്റുകളും വിതരണം ചെയ്തു.