പെരുന്നാളിനോടനുബന്ധിച്ച് അലങ്കരിച്ച വൈദ്യുതദീപങ്ങള്‍ അഴിച്ച് മാറ്റവെ പള്ളിയുടെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. കുമളി എട്ടാം മൈല്‍ കളപ്പുരയ്ക്കല്‍ പരേതനായ രാജുവിന്‍റെ മകന്‍ രാഹുല്‍ കെ.ആര്‍. (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിനെ രണ്ടര മണിയോടെ കൈപ്പുഴ സെന്‍റ് ജോര്‍ജ് പള്ളിയിലായിരുന്നു അപകടം.
തിരുനാള്‍ സമാപിച്ചതിനെതുടര്‍ന്ന് വൈദ്യുതാലങ്കാര ദീപങ്ങള്‍ അഴിക്കാനായി പള്ളിയുടെ മുകളില്‍ കയറിയ രാഹുല്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടങ്ങൂര്‍ പി.ജി.സൌണ്ട്സ് ജീവനക്കാരനാണ് രാഹുല്‍: