വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ നേരിട്ട് ചെന്ന് നടത്തിയ പഠനത്തിൽ നിന്നും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു ദിവസം ശരാശരി മൂന്നു മണിക്കൂറോളം വരുന്നുണ്ടെന്ന് കണ്ടെത്തി. അതിനാൽമറ്റുള്ളവര്‍ ചെയ്യുന്നത് കാത്തിരിക്കാന്‍ ഇനി നമുക്ക് സമയമില്ല എന്നും നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകര്‍മ്മപദ്ധതികള്‍ നാം ഇന്ന് ഇപ്പോള്‍ തന്നെ ആരംഭിക്കണം എന്നും കുട്ടികൾ അഭിപ്രായപ്പെടുന്നു.
5 വയസ്സിൽ താഴെ, 6-17 വയസ്സ്, 18-40 വയസ്സ്, 40 വയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായത്തെ അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികൾ സ്ക്രീൻ ടൈം നെക്കുറിച്ചുള്ള പഠനം നടത്തിയത്. വീടുകളിൽ നിന്നും ഒരോ പ്രായവിഭാഗത്തിലുമുള്ളവരുടെ എണ്ണവും ഇവർ മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ എന്നിവ ഒരു ദിവസം ഉപയോഗിക്കുന്ന സമയവും ചോദിച്ചറിഞ്ഞാണ് സർവ്വേരീതിയിലുള്ള പഠനം കുട്ടികൾ നടത്തിയത്.
ഇതിൽ നിന്നും 5 വയസ്സിൽ താഴെയുള്ള ഒരു കുട്ടി പ്രതിദിനം മൂന്നു മണിക്കൂറോളം മൊബൈൽ, ടി വി എന്നിവയുടെ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നു എന്ന് കണ്ടെത്തി. സർവേ പ്രകാരം 6-17വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം രണ്ടു മണിക്കൂറും17-40 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം ഒന്നര മണിക്കൂറും40 വയസ്സിനു മുകളിലുള്ളവരുടെ സ്ക്രീൻ ടൈം 55 മിനിറ്റും ആണ്.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.
സ്ക്രീന്‍ ടൈം ഇന്ന് നമ്മുടെയിടയില്‍ വലിയതോതിൽ ചർച്ച ചെയ്യപ്പെടുന്നില്ലെങ്കിലും ആഗോള തലത്തില്‍ ഇതൊരു വലിയ ചര്‍ച്ചാ വിഷയം തന്നെയാണ്.ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീന്‍ ടൈം കൂടിയതുകൊണ്ട് പലവിധ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി കാണാം.
കുട്ടികൾ അമിതമായി സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നത് ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുമെന്ന് സിങ്കപ്പൂർ ഗവണ്‍മെന്റ് ബെസ്റ്റ് മെന്റർ അവാർഡും കാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ കാനഡ മക് ഗില്‍ യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ.സജി ജോർജ്ജ് അഭിപ്രായപ്പെട്ടു.കുട്ടികളുടെ സ്ക്രീൻ സമയം കുറച്ച് അവരെ സ്വാഭാവിക ജീവിതത്തിലേക്കു നയിക്കുന്നതിനുള്ള ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കുട്ടികളെ സ്ക്രീൻ അഡീക്ഷനിൽ നിന്നു മോചിപ്പിക്കാനായി മതാപിതാക്കൾക്ക് പരിശീലനം നല്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
5 വയസ്സിൽ താഴെയുള്ള കുടികളുടെ സ്ക്രീൻ സമയം യാതൊരു കാരണവശാലും ഒരു മണിക്കൂറിൽ കൂടുതലാവാൻ പാടില്ലായെന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. ജിസ്സ് തോമസ് പറഞ്ഞു.പഠനവൈകല്യങ്ങൾ, ഹൈപ്പർ ആക്ടിവിറ്റി, കേൾവിക്കുറവ്,അർബുദം, ഉറക്ക പ്രശ്നങ്ങൾ,പരിസരബന്ധക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവക്കൊക്കെ സ്ക്രീൻ സമയം കൂടുന്നത് കാരണമായിതീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന്ഉയർന്ന സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതിൽ അധ്യാപകരെയും കുട്ടികളേയുംസ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് കുടിലില്‍ അഭിനന്ദിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സി.റ്റെസ് , ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍ മനു കെ ജോസ്,ലിറ്റില്‍ കൈറ്റ്സ് മിസ്ട്രസ്സ് ജൂലിയ അഗസ്റ്റിന്‍, സി.ജോസ് ലിൻ,അലൻ അലോഷ്യസ്, ബെന്നി ജോസഫ്, സി. കൃപ, സന്തോഷ് തോമസ്, സി. ജാസ്മിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി