മേലുകാവ് ഹെൻറി ബേക്കർ കോളേജ് ടൂറിസം ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ ഇന്റർ യൂണിവേഴ്സിറ്റി ടൂറിസം ഫെസ്റ്റ് 31 മുതൽ ഫെബ്രുവരി 2 വരെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.31ന് വൈകിട്ട് 5.30ന് എം.ജി യൂണിവേഴ്സറ്റി ടൂറിസം സ്റ്റഡി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ.റോബിനെറ്റ് ജേക്കബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ബെസ്റ്റ് മാനേജർ, ടൂറിസം ക്വിസ്, ത്രീസ് ഫുഡ്ബോൾ, ബെസ്റ്റ് മാർക്കറ്റിംഗ് ടീം, ട്രെഷർ ഹണ്ട്, ഐപിഎൽ ഓക്‌ഷൻ തുടങ്ങി ഏഴ് ഇനങ്ങളിൽ വിവിധ യൂണിവേഴ്സിറ്റി കളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരിക്കും. ട്രക്കിംഗ്, വിവിധ വിഷയങ്ങളിൽ ചർച്ച, സെമിനാറുകൾ എന്നിവയും നടക്കും. വിവരങ്ങൾക്ക് 7510629172.