പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷം പി.സി.ജോർജ് എം.ൽ.എ. ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ചാവറ ഹാളിൽ നടന്ന സമ്മേളനത്തില്‍ സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സി.എം.ഐ.അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ. മുഖ്യ പ്രഭാഷണം നടത്തി. സർവ്വീസിൽനിന്ന് വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റർ ജോസ് ജോർജ്, അധ്യാപിക സുമ എം.കെ. എന്നിവർക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.
സ്കൂൾ മാനേജർ ഫാ. ജെയിംസ് നീണ്ടുശ്ശേരി സി.എം.ഐ., പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, ഈസ്റ്റ് ബാങ്ക് ചെയര്‍മാന്‍ കെ. എഫ്. കുര്യന്‍ കളപ്പുരക്കല്‍പറമ്പില്‍, പി.റ്റി.എ. പ്രസിഡന്റ് എം.സി. വർക്കി മുതിരേന്തിക്കൽ, ഷൈനിമോൾ ജോസഫ്, വിൽസൺ ജോസഫ്, ബൈജു ജേക്കബ്, ജോബിൻ കുരുവിള, ടോണി തോമസ്, സാവിൻ സണ്ണി എന്നിവർ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ ദേശീയ-സംസ്ഥാന തലങ്ങളിൽ ഉൾപ്പെടെ മികച്ച വിജയം കരസ്ഥമാക്കിയവർക്കും പഠനത്തിൽ മികവു പുലർത്തിയവർക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകി. ഉച്ചക്കുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.