പരിസ്ഥിതി സൗഹാർദ്ദ ടൂറിസത്തിന് മുൻഗണന നൽകി ഇല്ലിക്കക്കല്ലിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ടൂറിസം മേഖലയിൽ വൻ വികസനം സാധ്യമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇല്ലിക്കക്കല്ല് ടൂറിസം ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം അനന്ത സാധ്യതകളുള്ള മേഖലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. അഡ്വ. സജി ജോസഫ്, എ വി സാമുവേൽ, ഔസേപ്പച്ചൻ വലിയവീട്ടിൽ, ടോമിച്ചൻ കുരുശുങ്കൽപറമ്പിൽ, ജോൺസൺ പുളിക്കീൽ, കെ എഫ് കുര്യൻ, അഡ്വ. ജോജോ പാറയ്ക്കൽ, പീറ്റർ പന്തലാനി, മനോജ് പി ആർ, അഡ്വ. സിറിയക് കുര്യൻ എന്നിവർ പ്രസംഗിച്ചു.