കോലാനി ക്ഷീര കര്‍ഷകരുടെയും ജനകീയ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ മേലുകാവ് ട്രെൈബൽ ഓഫീസിന് മുന്നില്‍ ക്ഷീര കര്‍ഷകര്‍ സൂചനാ നിരാഹാര സത്യഗ്രഹം നടത്തി. മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയറി പ്രോജക്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സിഎസ്‌ഐ ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറര്‍ ഫാ. മാത്യുക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു.
കോലാനി ഡയറി പ്രോജക്ട് ഉടന്‍ നടപ്പിലാക്കണമെന്നും കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശികയായ 164.36 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കുണ്ടായ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുന്നതിന് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും പ്രശ്‌നത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകസമരം സൂചന മാത്രമാണെന്നും സെക്രട്ടേറിയറ്റ് പടിക്കലേക്ക് വ്യാപിപ്പിക്കുമെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ ജോസഫ് ജേക്കബ് പറഞ്ഞു.
വൈകുന്നേരം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. സജി കെ.ചേരമന്‍ ഇളനീര്‍ നല്‍കി സത്യാഗ്രഹം അവസാനിപ്പിച്ചു. പോള്‍ തൊടിയില്‍, ടി.എസ്.ജോസഫ് തൈപ്പറമ്പില്‍, സന്തോഷ് തെക്കെപ്പുരക്കല്‍, ഇ.സി. ജേക്കബ് ഇടയപ്പുരയ്ക്കല്‍, ശൗമേല്‍ ജോര്‍ജ് മച്ചിയാനിക്കല്‍, ജോണ്‍സണ്‍ ഇത്താഹ് എന്നിവര്‍ പ്രസംഗിച്ചു