പരിശോധനക്കായി നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ക്രെയിൻ ഇടിച്ച് കാർ പൂർണ്ണമായും തകർന്നു. ഭരണങ്ങാനം ദീപ്തിക്ക് സമീപം ഇന്ന് 2.30 ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ട സ്വദേശി ഇല്യാസിന്റെ കാറാണ് തകർന്നത്. ക്രയിൻ ഇടിച്ചതിനെ തുടർന്ന് കാർ മുൻപിലുണ്ടായിരുന്ന പിക്കപ്പിലും ഇടിച്ച് ഞെരിഞ്ഞമർന്നു.
മോട്ടോർ വാഹന വകുപ്പ് പരിശോധനയ്ക്കായി ഇല്യാസിന്റ കാർ നിർത്തിച്ചിരുന്നു. രേഖകളുമായി ഇല്ലാസ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുറകെയെത്തിയ ക്രയിൻ കാറിൽ ഇടിച്ചത്.