പകലോമറ്റം: യുവജനങ്ങളിലെ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം വരുംതലമുറകളുടെ പിൻവലിയലിനു കാരണമാകുന്നുവെന്നും യുവജനവളർച്ച എല്ലാ തലങ്ങളിലും സാധ്യമാക്കാൻ ഓരോ യുവജനങ്ങളും മുന്നിൽ നിന്ന് തയ്യാറാകാണമെന്നും SMYM പാലാ രൂപത സമിതിയുടെ 2020 പ്രവർത്തനവർഷം ഉത്ഘാടനം ചെയ്ത് പാലാ രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് ആഹ്വാനം ചെയ്തു. സാമൂഹ്യമാധ്യമങ്ങൾ ഒരുക്കുന്ന ചതിക്കുഴികൾ യുവജനങ്ങൾ മനസ്സിലാക്കണമെന്നും തൻമയത്വത്തോടെ കടമകൾ നിറവേറ്റി ജീവിതവിജയം കൈവരിക്കണമെന്നും അദ്ദേഹം പങ്കുവെച്ചു.
കുറവിലങ്ങാട്-പകലോമറ്റം, അർക്കദിയാക്കോന്മാരുടെ തറവാട് പള്ളിയിൽ വെച്ച് നടത്തപെട്ട 2020 SMYM പാലാ രൂപത സമിതി പ്രവർത്തനവർഷാരംഭം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രൂപത ഭാരവാഹികൾക്കു പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, SMYM പാലാ രൂപത ഡയറക്ടർ ഫാ. തോമസ് തയ്യിൽ എന്നിവർ സത്യപ്രതിഞ്ജ ചൊല്ലികൊടുക്കുകയും അർക്കദിയാക്കോന്മാരുടെ കബറിടത്തിൽ ഒന്ന് ചേർന്ന് പ്രാർത്ഥിച്ചു അധികാരം ഏറ്റെടുക്കുകയും ചെയ്തു.
2020 രൂപത പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ അധ്യക്ഷത വഹിച്ച യോഗത്തിന് രൂപത ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ സ്വാഗതം ആശംസിച്ചു. രൂപത വൈസ് പ്രസിഡന്റ് അമലു മുണ്ടനാട്ട് നന്ദി അർപ്പിച്ചു. തുടർന്ന് നടന്ന ഉത്ഘാടന സമ്മേളനത്തിൽ വെച്ച് 2020 രൂപത സമിതിയംഗങ്ങൾ നേത്രദാനത്തിന്റെ മഹനീയത ഉൾക്കൊണ്ട്‌കൊണ്ട് നേത്രദാന സമ്മതപത്രം കൈമാറി. അതോടൊപ്പം 71 ആം ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ മാഹാതമ്യം ഉൾക്കൊണ്ടുകൊണ്ട് അഡ്വക്കേറ്റ് ക്രിസ്റ്റി തോമസ് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൃഷി പാരമ്പര്യം യുവജനങ്ങളിൽ വളർത്തിയെടുക്കുക എന്ന ആശയം മുൻനിർത്തി ജന്മ ദിനം ആഘോഷിക്കുന്ന യുവജന ജനങ്ങൾക്ക് വെരി. റെവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് തെങ്ങിൻ തൈ സമ്മാനമായി നൽകി.
യുവജനങ്ങൾക്ക് ജന്മദിനങ്ങളിൽ വൃക്ഷതൈ നൽകുന്ന കർമ്മ പരിപാടി യൂണിറ്റ് തലങ്ങളിൽ ആരംഭിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
2019 രൂപത സമിതിയിലെ ഭാരവാഹികളെ പ്രവർത്തന വർഷ ഉദ്‌ഘാടനത്തിൽ ആദരിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് പാലാ രൂപതയിലെ 17 മേഖലകളിലെയും ഭാരവാഹികൾ പങ്കെടുത്ത പ്രഥമ കൌൺസിൽ നടത്തപ്പെട്ടു. മറ്റു രൂപത ഭാരവാഹികളായ സി. ബിൻസി എഫ് സി സി, ഡിന്റോ ഡേവിസ്, ചിന്നു ഇട്ടംപറമ്പിൽ, റോബിൻ താന്നിമലയിൽ, മിനു മാത്യൂസ്, ആന്റോ ജോർജ്, ശീതൾ വെട്ടത്ത്, ആൽവിൻ ഞായർകുളം അഞ്ചുമോൾ ജോണി എന്നിവർ നേതൃത്വം നൽകി.