ഈരാറ്റുപേട്ട വാക്കേഴ്‌സ് വോളി2019ഈരാറ്റുപേട്ട ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. പൊതു യോഗം നഗര സഭാ ചെയർമാൻ വി. എം. സിറാജും ടൂർണമെന്റ് വോളി ബോൾ അസോസിയേഷൻ പ്രസിഡന്റ് ചാർലി ജേക്കബും ഉദ്ഘാടനം ചെയ്തു. വി. എം. അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. വി. കെ. കബീർ, നിസാർ കുർബാനി, കെ. എം. ബഷീർ, സുബൈർ മൗലവി, എ. എം. എ. ഖാദർ, ശ്രീജിത് വർമ്മ, നൈസൽ കൊല്ലംപറമ്പിൽ, അനസ് കൊച്ചേപ്പറമ്പിൽ, അഷറഫ് തൈത്തോട്ടം എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന മത്സരത്തിൽ റിച്ചു ഗാര്മെന്റ്‌സ് പിറവം, എവർ ഷൈൻ പാദുവയെ തോൽപിച്ചു.