Latest News
Loading...

റോഡ് നവീകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സത്യാഗ്രഹസമരം


പൂഞ്ഞാര്‍ കൈപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും പൂഞ്ഞാര്‍ കുന്നോന്നി റോഡു നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. ഇരു റോഡുകളും സംഗമിക്കുന്ന പൂഞ്ഞാര്‍ കുളത്തുങ്കല്‍ ജംഗ്ഷനിലായിരുന്നു സമരപരിപാടി. കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. 



മണ്ഡലം പ്രസിഡന്റ് എം.സി വര്‍ക്കി മുതിരേന്തിക്കല്‍ അധ്യക്ഷത വഹിച്ചു.  കൈപ്പളളി പള്ളി വികാരി ഫാദര്‍ റോയ് മലമാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഇടമല സിഎസ്ഐ പള്ളിവികാരി ഫാ. ബിജു,  ഡി.സി.സി  ജനറല്‍ സെക്രട്ടറി ജോമോന്‍ ഐക്കര, മുഹമ്മദ് ഇല്ലിയാസ്, ജോര്‍ജ് ജേക്കബ്, ജോര്‍ജ് സെബാസ്റ്റ്യന്‍, ബ്ലോക്ക് സെക്രട്ടറിമാരായ റോജി തോമസ് മുതിരേന്തിക്കല്‍, സജി കൊട്ടാരം, ജോളിച്ചന്‍ വലിയപറമ്പില്‍, സിബി കണ്ണംപ്‌ളാക്കല്‍, കുട്ടിച്ചന്‍ ഞരളക്കാട്ട്, 



 സണ്ണി ഞരളക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി ബിജു, ബീന ബെന്നി, ജോയ് കല്ലാട്ട്, ബേബി കുന്നിന്‍പുരയിടം, സണ്ണി കല്ലാറ്റ്, സുനില്‍ പറയരുതോട്ടം, ബോബന്‍ വടക്കന്‍, റെമി കുളത്തിനാല്‍, ബിജു പുത്തന്‍പുര, ടോമി മടപ്പള്ളി, ഷാജു ചേലകപ്പള്ളി, ജോസ് ഇലാമതുരുത്തി, ജോഷി പള്ളിപ്പാറ, വിനോദ് പുലിയള്ളുംപുറത്ത്, ടോമി പുളിച്ചമാക്കല്‍, ദേവസ്യാച്ചന്‍ വാണിയപ്പുര, ജോസ് കോട്ടയില്‍, ജോഷി മൂഴിയാങ്കല്‍, ഷോജി ആയിലുക്കൂന്നേല്‍, എബി കിഴക്കേത്തോട്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.