പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'ഒരേ ഒരു ഇന്‍ഡ്യ ഒരൊറ്റ ജനത ' എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് കോണ്‍ഗ്രസ് പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൂഞ്ഞാറില്‍ പ്രതിഷേധറാലി നടത്തി. നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയുടെ സമാപനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൗരത്വ ബില്ലിന്റെ കോപ്പി കത്തിച്ചു.
പ്രതിഷേധറാലിയില്‍ മണ്ഡലം പ്രസിഡന്റ് എം.സി വര്‍ക്കി മുതിരേന്തിക്കല്‍, ടോമി മാടപ്പള്ളി, ജോര്‍ജ് സെബാസ്റ്റ്യന്‍, റോജി മുതിരേന്തിക്കല്‍, സജി കൊട്ടാരം, ജോഷി പള്ളിപ്പറമ്പില്‍, ജോളിച്ചന്‍ വലിയപറമ്പില്‍, സിബി കണ്ണംപ്പാക്കല്‍, സുഭാഷ് പുതുപുരയ്ക്കല്‍, സണ്ണി കല്ലാറ്റ്, സജി പാറടി, ടെസി ബിജു, ബീനാ ബെന്നി, രാജമ്മ ഗോപിനാഥ്, ജോയി കല്ലാറ്റ്, ബോണി മാടപ്പള്ളി, ബേബി കുന്നുംപുറത്ത്, രവീന്ദ്രന്‍ ചിലമ്പന്‍ കല്ലേല്‍, ജോര്‍ജ് വെട്ടത്ത,് ഷാജുചേലയ്ക്കാപ്പള്ളി, ജോസ് ഇളംതുരുത്തി, പാപ്പച്ചന്‍ അറമത്ത്, ഷാജി പുളിക്കക്കുന്നേല്‍, പി വി മാത്യു തുരുത്തേല്‍, ജോജോ വാളിപ്പാക്കല്‍, ജോയി ഉറുമ്പില്‍, ബോബന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.