Latest News
Loading...

ഈരാറ്റുപേട്ടയ്ക്കും 108 ആംബുലന്‍സ് ലഭിച്ചു


അടിയന്തിര സഹായമെത്തിക്കുന്നതിന് സംസ്ഥാനമൊട്ടാകെ സര്‍ക്കാര്‍ അനുവദിച്ചുവരുന്ന 108 ആംബലന്‍സ് ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിനും ലഭ്യമായി. ആദ്യഘട്ടത്തില്‍ കോട്ടയം ജില്ലയില്‍ 17-ഓളം സ്ഥലങ്ങളില്‍ ആംബുലന്‍സ് അനുവദിച്ചുവെങ്കിലും ഈരാറ്റുപേട്ടയ്ക്ക് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് നിവേദനങ്ങളുടെ ഫലമായാണ് വാഹനം ലഭ്യമായത്. 



പൂഞ്ഞാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആംബുലന്‍സ് ലഭിച്ചപ്പോള്‍ ജനസാന്ദ്രതയേറിയ ഈരാറ്റുപേട്ടയില്‍ ലഭിക്കാതിരുന്നത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിനും ആരോഗ്യമന്ത്രിയ്ക്കും നിവദേനങ്ങള്‍ നല്‍കിയിരുന്നു. സിപിഎം പ്രാദേശക നേതൃത്വവും ജില്ലാ നേതൃത്വവും കൂടി ഇടപെട്ടാണ് ആംബുലന്‍സ് ലഭ്യമാക്കിയത്. 



വാഹനത്തിലേയ്ക്കുള്ള നഴ്‌സിനെ കൂടി ലഭിക്കേണ്ടതുണ്ട്. അതിനുശേഷം  വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും സേവനങ്ങള്‍ക്ക് തയാറാകുമെന്നും നഗരസഭാ ചെയര്‍മാന്‍ വിഎം സിറാജ് അറിയിച്ചു. പി.സി ജോര്‍ജ്ജ് എംഎല്എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ആംബുലന്‍സ് കൂടി ലഭിക്കുന്നതോടെ ഈരാറ്റുപേട്ടയ്ക്ക് 2 ആംബുലന്‍സുകളാകും. ഈ ആംബുലന്‍സിനുള്ള പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ പൂര്‍ത്തിയായിട്ടുണ്ട്.